കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും തിരഞ്ഞെടുപ്പ് തന്ത്രത്തെ രൂക്ഷമായി വിമർശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ‘ഓപ്പറേഷന് സിന്ദൂര്‍’ എന്ന നിലയില്‍ സാംസ്കാരിക വിഷയങ്ങളെ രാഷ്ട്രീയമായി വിനിയോഗിച്ച് ജനങ്ങളെ വഞ്ചിക്കുകക്കുകയാണ് മോദിയെന്നും ബിജെപിയെന്നും മമത ആരോപിച്ചു.
പശ്ചിമബംഗാളിലെ ഒരു പൊതുസമ്മേളനത്തിലാണ് മമതയുടെ കനത്ത വിമർശനം. “സ്ത്രീകള്‍ ഭര്ത്താക്കന്മാരില് നിന്നാണ് സിന്ദൂരമണിയുന്നത്. നരേന്ദ്ര മോദി, നിങ്ങൾ ആദ്യം നിങ്ങളുടെ ഭാര്യക്ക് തന്നെ സിന്ദൂരമണിയിക്കൂ. പിന്നീട് രാജ്യത്തെ സ്ത്രീകളെ അണിയിക്കാൻ ശ്രമിക്കൂ,” എന്നായിരുന്നു മമതയുടെ വാക്കുകൾ.
അസത്യം, കള്ളപ്രചാരണങ്ങള്‍, വ്യാജ വാഗ്ദാനങ്ങള്‍ എന്നിവയാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് ആയുധങ്ങളെന്നും ഇവ ഉപയോഗിച്ച് രാജ്യത്തെ മതകീയ തലത്തില്‍ വിഭജിക്കുകയാണ് ലക്ഷ്യമെന്നും മമത കുറ്റപ്പെടുത്തി.
‘ഓപ്പറേഷന് സിന്ദൂര്‍’ എന്ന പേരില്‍ സൈനിക നടപടികള്‍ പോലും തിരഞ്ഞെടുപ്പ് ഗെയിമിനായി ഉപയോഗിക്കുന്നതിന്റെ ലക്ഷ്യം ജനങ്ങള്‍ മനസ്സിലാക്കേണ്ട സമയമാണിതെന്നും മമത കൂട്ടിച്ചേർത്തു.
അതേസമയം, അലിപുര്‍ദുവാറില്‍ നടന്ന റാലിയില്‍ പശ്ചിമബംഗാളിലെ തൃണമൂല്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പ്രധാനമന്ത്രി കടന്നാക്രമിച്ചിരുന്നു. സംസ്ഥാനത്തെ അഴിമതിയും അക്രമവും ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ടെന്നും മാറ്റത്തിന്റെ പ്രതീക്ഷയോടെയാണ് അവർ ബിജെപിയെ നോക്കി നിൽക്കുന്നതെന്നും മോദി പ്രസ്താവിച്ചിരുന്നു.
