എം.ബി ജയ ചന്ദ്രനെ സംസ്ഥാന ജനറൽ സെക്രട്ടറിയായും റജി ജോസഫിനെ സംസ്ഥാന സെക്രട്ടറിയായും തിരഞ്ഞെടുത്തു.
കോട്ടയം : നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ കോട്ടയം ജില്ലാ പ്രസിഡണ്ടായി പിജി സുഗണനയും കോട്ടയം ജില്ലയിൽ നിന്നുള്ള സംസ്ഥാന ജനറൽ സെക്രട്ടറിയായി എം.ബി ജയചന്ദ്രനെയും സംസ്ഥാന സെക്രട്ടറിയായി റെജി ജോസഫിനെയും സംസ്ഥാന പ്രസിഡൻറ് മുഹമ്മദ് കുട്ടി നോമിനേറ്റ് ചെയ്തു. കോട്ടയം ജില്ലയിലെ എൻ.സി.പിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരാൻ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ജില്ലാ നേതാക്കൾക്ക് സാധിക്കുമെന്ന് എന്നെ മുഹമ്മദ് കുട്ടി പ്രസ്താവിച്ചു.
കടത്തുരുത്തിയിൽ വച്ച് ചേർന്ന കോട്ടയം ജില്ലാ ജില്ലാ കൺവെൻഷനിലാണ് നേതാക്കളെ തെരഞ്ഞെടുത്തത്. എൻസിപി ദേശീയ ജനറൽ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായ എൻ എ മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ജോസഫ് അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഷാജി തെങ്ങുംപള്ളി മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കല്ലറ മോഹൻദാസ്,കെ.കെ ഷംസുദ്ദീൻ സംസ്ഥാന സെക്രട്ടറിമാരായ ബേബി വരിക്കമാക്കൻ സാബു മത്തായി രാജു ജേക്കബ് എൻ വൈ സി സംസ്ഥാന പ്രസിഡണ്ട് സി കെ ഗഫൂർ ,മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് സുബിത സുധൻ എൻ വൈ സി സംസ്ഥാന ജനറൽ സെക്രട്ടറി സില്‍വി മോൾ, നിയുക്ത ജില്ലാ പ്രസിഡൻറ് പിജി സുഗുണൻ സംസ്ഥാന ജനറൽ സെക്രട്ടറി എം പി ജയചന്ദ്രൻ എന്നിവർ സംബന്ധിച്ചു.



