ശ്രീമതി അജ്ഞലി സന്തോഷ് NMC പുതിയ ജില്ലാ പ്രസിഡൻ്റ്
തിരുവനനതപുരം: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി( NCP) യുടെ പോഷക സംഘടനയായ നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് (NMC) തിരുവനന്തപുരം ജില്ലാ കൺവെൻഷൻ ശ്രദ്ധേയമായി.നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീമതി റീനാ സൈഫിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, നാഷണലിസ്റ്റ് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് (NMC ) ശ്രീമതി.സൈറാബാനു യോഗം ഉൽഘാടനം ചെയ്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റായി ശ്രീമതി. അജ്ഞലി സന്തോഷ്, ജില്ലാ വൈസ് പ്രസിഡൻ്റ്മാരായി ശ്രീമതി. റീനാ സൈഫ് , ശ്രീമതി. കലാറാണി, ജില്ലാ ട്രഷററായി ശ്രീമതി.
സിമി കരകുളം, ജില്ലാ ജനറൽ സെക്രട്ടറിയായി ശ്രീമതി . ബീന. ജെ , ജില്ലാ സെക്രട്ടറിയായി ശ്രീമതി. വിജയകുമാരി എന്നിവരെ തിരഞ്ഞെടുക്കുകയും ജില്ലയിൽ പുതിയ NMC യുടെ കമ്മിറ്റി രൂപികരിക്കുകയും ചെയ്തു , ശ്രീമതി . ബീന. ജെ. സ്വാഗതവും, നന ശ്രീമതി. സിമി കരകുളം നന്ദിയും പറഞ്ഞു. എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ സൈഫുദ്ദീൻ, ജില്ലാ പ്രസിഡൻ്റ് പ്രകാശ് ജെ.ബി, ജില്ലാ ജനറൽ സെക്രട്ടറി, കരകുളം രാജ് കുമാർ എൻ .വൈ . സി ജില്ലാ പ്രസിഡന്റ് വിജേഷ് വി.ജെ. നായർ , സന്തോഷ് എന്നിവർ സംബന്ധിച്ചു.
