തിരുവനന്തപുരം: ഓരോ കണിക്കൊന്നയും കാലത്തിന്റെ അടയാളപ്പെടുത്തലാണെന്നും ഐശ്വര്യവും വിളവും വിതയും മണ്ണും നമ്മുടെയൊക്കെ ജീവിതങ്ങളുമായി എത്രയേറെ ഇഴുകി ചേര്‍ന്നുകിടക്കുന്നു എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മണ്ണില്‍ നിന്ന് ഉയിര് കൊണ്ട ഒരു കാര്‍ഷിക സംസ്കാരത്തിന്റെ വേരുകള്‍ പേറുന്നവരാണ് നമ്മള്. അതുകൊണ്ടുതന്നെ പൂത്തു നില്ക്കുന്ന കണിക്കൊന്നയും പാടുന്ന വിഷു പക്ഷിയും മലയാളവും മലയാളിയും ഉള്ളടത്തോളം കാലം ഈ ലോകത്ത് ഐശ്വര്യത്തിന്റെ പ്രതീകങ്ങളായി നിലകൊള്ളുക തന്നെ ചെയ്യുമെന്നും അദ്ദേഹം തന്റെ വിഷു ആശംസകളില്‍ പറഞ്ഞു.
