യുവാക്കളെ സിനിമകൾ വഴി തെറ്റിക്കുന്നുവെന്നും മാർക്കോ പോലുള്ള സിനിമകൾ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുവെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വയലൻസ് പ്രോത്സാഹിപ്പിക്കുന്ന സിനിമകളാണ് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജീവിക്കാൻ വേണ്ടി സമരം ചെയ്യുന്ന ആശാവർക്കർമാരെ പൊലീസിനെ കൊണ്ട് അടിച്ചമർത്താമെന്ന് കരുതുന്നത് പിണറായി സർക്കാരിൻറെ വ്യാമോഹം മാത്രമാണ്. ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയാണ് അവർ സമരം ചെയ്യുന്നത്. സമരത്തിൽ പങ്കെടുത്ത 14 പൊതുപ്രവർത്തകർ പോലീസിന് മുന്നേ ഹാജരാകണമെന്നാവശ്യപ്പെട്ടു നൽകിയ നോട്ടീസ് പിണറായി സർക്കാരിൻറെ ഫാസിസത്തിന്റെ ലക്ഷണമാണ്. ഇത്തരം വിരട്ടലുകൾ കൊണ്ട് കേരളത്തിൻറെ പൊതുസമൂഹത്തിൽ ആശാവർക്കർമാർക്ക് അനുകൂലമായി രൂപപ്പെട്ട വികാരത്തെ അടിച്ചമർത്താനാവില്ല. യുഡിഎഫ് ഈ പൊതുപ്രവർത്തകർക്കും ആശാവർക്കർമാർക്കും ഒപ്പമുണ്ട്. ജനാധിപത്യ വിരുദ്ധ മാർഗ്ഗങ്ങളിലൂടെ ജനതയെ ഭീഷണിപ്പെടുത്തിക്കൊണ്ട് കിരാതഭരണം നടപ്പാക്കാൻ നടപ്പാക്കാൻ ശ്രമിക്കുന്ന സർക്കാരിനെതിരെ ശക്തമായി പൊരുതുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
