സംസ്ഥാന യുവജന കമ്മീഷൻ 2025 മാർച്ച് മൂന്ന്, നാല് തീയതികളിൽ തിരുവനന്തപുരത്ത് ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. മോഡേൺ വേൾഡ് ഓഫ് വർക്ക് ആൻ്റ് യൂത്ത് മെൻ്റൽ ഹെൽത്ത്’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ള 18നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ ഫെബ്രുവരി 15 നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമർപ്പിക്കണം.
അക്കാദമിക് രംഗങ്ങളിലും അക്കാദമിക്കേതരപ്രവർത്തനങ്ങളിലും മികവു പുലർത്തിയവർക്കും തൊഴിൽ – തൊഴിൽ അവകാശങ്ങൾ, തൊഴിലും മാനസികാരോഗ്യവും തുടങ്ങിയ മേഖലയിൽ പ്രാവീണ്യമുള്ളവർക്കും മുൻഗണന ലഭിക്കും. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സെമിനാർ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ പ്രബന്ധസംഗ്രഹം കൂടി ബയോഡേറ്റയോടൊപ്പം സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ ksycyouthseminar@gmail.com എന്ന ഇ-മെയിൽ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന
യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ നൽകാം. കൂടുതൽ വിവരങ്ങൾക്ക്- 8086987262, 0471-2308630.
