തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നാട്ടാനകളുടെ ഏക്കത്തുകയിൽ കടത്തിവെട്ടി തൃക്കടവൂർ ശിവരാജു. ചീരംകുളം പൂരത്തിനാണ് റെക്കോർഡ് ഏക്കത്തുക തൃക്കടവൂർ ശിവരാജുവിന് ലഭിച്ചിരിക്കുന്നത്. നിലവിൽ കേരളത്തിലെ ഏറ്റവും ഉയർന്ന ലേലത്തുകയാണ് തൃക്കടവൂർ ശിവരാജു നേടിയിരിക്കുന്നത്. 13,55,559 രൂപയ്ക്കാണ് ചൈതന്യം കമ്മറ്റി ലേലത്തിൽ വിളിച്ചത്. കൊല്ലം ജില്ലയില തൃക്കടവൂർ മഹാദേവർ ക്ഷേത്രത്തിലെ ആനയായ തൃക്കടവൂർ ശിവരാജു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഏറ്റവും ഉയരവും തലയെടുപ്പുമുള്ള കൊമ്പനാണ്. പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൻ്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. കേരളത്തിലെ നാട്ടാനകളിൽ ലക്ഷണമൊത്ത ആനകളിൽ ഒന്നാമനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.
