കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വർധിച്ചു. 19 കിലോ ഗ്രാം പാചക വാതക സിലിണ്ടറിന്റെ വില കൊച്ചിയിൽ 6 രൂപ കൂടി സിലിണ്ടറിന് വില 1812 രൂപയായി. ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ വാണിജ്യ സിലിണ്ടര്‍ വില 1806 ആയിരുന്നു. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല. ചെന്നൈയിൽ വാണിജ്യ സിലിണ്ടറിന്റെ വില 5 രൂപ 50 പൈസാണ് കൂട്ടി 1965 രൂപ ആയി. ദില്ലിയില്‍ സിലിണ്ടര്‍ വില 1,797 രൂപയിൽ നിന്ന് 1,803 രൂപയായും വർദ്ധിച്ചു.
