ഡൽഹിയിലെ നിയമസഭ തിരഞ്ഞെടുപ്പ് ചൂടിൽ മഹാ കുംഭമേളയിലെത്തി ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രയാഗ്രാജിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒപ്പമാണ് പ്രധാനമന്ത്രിയെത്തിയത്. ഗംഗാ നദിയിലൂടെ ബോട്ട് സവാരി ചെയ്ത്, പിന്നീട് മന്ത്രങ്ങൾ ഉരുവിട്ട് ത്രിവേണി സംഗമത്തിൽ നരേന്ദ്ര മോദി സ്നാനം ചെയ്തു. ലഖ്നൗ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് ഉദ്യോഗസ്ഥരും ചേർന്നാണ് സ്വീകരിച്ചത്. മോദിയുടെ സന്ദർശനം കണക്കിലെടുത്ത് വലിയ സുരക്ഷയാണ് പ്രയാഗ്രാജിൽ ഏർപ്പെടുത്തിയിട്ടുളളത്. തിരക്ക് നിയന്ത്രിക്കുന്നതിനായി വിവിധയിടങ്ങളിലായി കൂടുതൽ മുതിർന്ന ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്
