ചെന്നൈ: വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ രാജപാളം മണ്ഡലത്തിൽ നിന്ന് മത്സരിക്കാനുള്ള താൽപര്യം നടി ഗൗതമി പ്രകടിപ്പിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഏറെക്കാലമായി തെരഞ്ഞെടുപ്പിന് മത്സരിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്നും ഈ ആഗ്രഹം അണ്ണാ ഡിഎംകെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഗൗതമി മാധ്യമങ്ങളോട് വ്യക്തമാക്കി. രാജപാളയം മണ്ഡലത്തിൽ നിന്നാണ് മത്സരിക്കണമെന്ന മോഹം വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ചിരുന്നതെന്നും പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി തന്റെ അഭ്യർത്ഥന പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.Tamil Nadu Assembly elections; Actress Gautami ready to contest
നിലവിൽ ഗൗതമി അണ്ണാ ഡിഎംകെയുടെ പ്രചാരണ വിഭാഗത്തിൽ ഡെപ്യൂട്ടി സെക്രട്ടറിയായി പ്രവർത്തിക്കുന്നു. മുന്‍പ് ബിജെപിയിലുണ്ടായിരുന്ന അവർ കഴിഞ്ഞ വര്‍ഷമാണ് അണ്ണാ ഡിഎംകെയിൽ ചേര്‍ന്നത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന ഗൗതമിയുടെ സ്ഥാനാർത്ഥിത്വം ഇപ്പോൾ പാർട്ടി വൃത്തങ്ങളിൽ ചര്‍ച്ചയാകുകയാണ്.
