ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗിന്റെ ശബ്ദരേഖകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ഓഡിയോ രേഖകള്‍ ഗാന്ധിനഗര്‍ ദേശീയ ഫൊറന്‍സിക് സയന്‍സ് സര്‍വകലാശാലയ്ക്ക് (NFSU) കൈമാറണമെന്നും, പരിശോധനാ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
ഓഡിയോ റെക്കോര്‍ഡിംഗുകളെക്കുറിച്ച് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ശേഷമാണ് ഉത്തരവ്. നടപടിക്രമങ്ങള്‍ വേഗത്തിലാക്കി റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ കൈമാറണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 48 മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദരേഖകള്‍ നിലവിലുണ്ടെന്നും, അവയെല്ലാം പരിശോധനയ്ക്കായി എന്എഫ്എസ്യുവിന് കൈമാറണമെന്നും കോടതി വ്യക്തമാക്കി.
മെയ്തെയ് സമുദായത്തെ കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ശബ്ദരേഖകളില് ഉണ്ടെന്ന ആരോപണങ്ങളാണ് ഹര്‍ജിയുടെ അടിസ്ഥാനമെന്നു ചൂണ്ടിക്കാട്ടുന്നു. 2023ല്‍ മണിപ്പൂരില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ നിരവധി പേര് കൊല്ലപ്പെടുകയും വ്യാപക അക്രമങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാകുകയും ചെയ്തിരുന്നു. അന്നത്തെ മുഖ്യമന്ത്രി എന്ന നിലയില്‍ കലാപം നിയന്ത്രിക്കാന്‍ ബിരേന്‍ സിംഗ് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

Fancy a spin on the slots? Bet333slot has a decent selection. Won a few quid, lost a few quid. Swings and roundabouts, eh? Give it a go: bet333slot
Had a peek at 5sbet11. It’s alright, I suppose. A few betting options, nothing too crazy. Might be worth a flutter if you’re looking for something new. Get betting at 5sbet11
78betlogin seemd pretty straightforward. Logged in without too much hassle. Had a quick look around. If you need a simple login, see 78betlogin