ഡൽഹി: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു. 81 വയസായിരുന്നു. അസുഖബാധിതനായി പൂനെയിൽ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പുലർച്ചെ 3.30 ഓടെയാണ് അന്തരിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു.Former Union Minister Suresh Kalmadi passes away
ഉച്ചയ്ക്ക് രണ്ട് മണി വരെ പുനെ എരന്ദ്വാനെ പ്രദേശത്തുള്ള കൽമാഡി ഹൗസിൽ പൊതുദർശനം നടക്കും. ശേഷം നവി പേത്തിലെ വൈകുണ്ഠ് ശ്മശാനത്തിൽ വൈകീട്ട് 3.30ന് സംസ്കാരം നടക്കും.
