ചണ്ഡീഗഢ്: സംസ്ഥാനത്ത് മരങ്ങൾ മുറിക്കുന്നത് തടഞ്ഞുകൊണ്ട് പഞ്ചാബ്–ഹരിയാന ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചു. അടുത്ത നിർദ്ദേശം ഉണ്ടാകുന്നതുവരെ മരങ്ങൾ മുറിക്കാൻ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ഷീൽ നാഗുവും ജസ്റ്റിസ് സഞ്ജീവ് ബെറിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പഞ്ചാബിലെ ഹരിതമേഖല കുറയുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ കോടതി, പരിസ്ഥിതി സംരക്ഷണത്തിന് പരമാവധി മുൻഗണന നൽകണമെന്ന് ഓർമ്മിപ്പിച്ചു.High Court stays tree felling move in Mohali
മൊഹാലിയിലെ ജംഗ്ഷനുകളിൽ വികസന പ്രവർത്തനങ്ങളുടെ പേരിൽ 251 മരങ്ങൾ മുറിക്കാൻ എടുത്ത തീരുമാനത്തിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. മൊഹാലിയിൽ മരംമുറിക്കൽ തടഞ്ഞതോടൊപ്പം, സംസ്ഥാനത്തുടനീളം മുൻകൂർ അനുമതിയില്ലാതെ മരങ്ങൾ മുറിക്കുന്നത് കോടതി നിരോധിച്ചു. വനവിസ്തൃതി കുറയുന്നത് കാലാവസ്ഥാ വ്യതിയാനത്തിനും ജൈവവൈവിധ്യ നാശത്തിനും കാരണമാകുന്നുവെന്ന് ബെഞ്ച് നിരീക്ഷിച്ചു.
2001-ൽ 4.80 ശതമാനമായിരുന്ന വനമേഖല 2023 ആയപ്പോഴേക്കും 3.67 ശതമാനമായി കുറഞ്ഞത് ഗൗരവകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് അധികൃതർ വേണ്ടത്ര ബോധവാന്മാരല്ലെന്ന് വിമർശിച്ച കോടതി, ഉത്തരവ് അടിയന്തരമായി നടപ്പിലാക്കാൻ സർക്കാർ അഭിഭാഷകനോട് നിർദേശിച്ചു. “രാജസ്ഥാനേക്കാൾ കുറഞ്ഞ പച്ചപ്പ് മാത്രമാണ് നിലവിൽ പഞ്ചാബിലും ഹരിയാനയിലുമുള്ളത് എന്നത് ഖേദകരമാണ്,” എന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
ഈ കേസ് അടുത്ത വർഷം ജനുവരി 19-ന് വീണ്ടും പരിഗണിക്കും. അതുവരെ മരംമുറിക്കൽ സംബന്ധിച്ച നിയന്ത്രണം തുടരും.
ചണ്ഡീഗഢ്: സംസ്ഥാനത്ത് മരങ്ങൾ മുറിക്കുന്നത് തടഞ്ഞുകൊണ്ട് പഞ്ചാബ്–ഹരിയാന ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചു. അടുത്ത നിർദ്ദേശം ഉണ്ടാകുന്നതുവരെ മരങ്ങൾ മുറിക്കാൻ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ഷീൽ നാഗുവും ജസ്റ്റിസ് സഞ്ജീവ് ബെറിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പഞ്ചാബിലെ ഹരിതമേഖല കുറയുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ കോടതി, പരിസ്ഥിതി സംരക്ഷണത്തിന് പരമാവധി മുൻഗണന നൽകണമെന്ന് ഓർമ്മിപ്പിച്ചു.