കലാപം കെട്ടടങ്ങാത മണിപ്പൂരിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ രണ്ടുദിവസത്തെ മണിപ്പൂർ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് ഇൻഫാലിൽ എത്തുന്ന രാഷ്ട്രപതിയെ ഔദ്യോഗിക ബഹുമതികളോടെ സ്വീകരിക്കും. പോളോ പ്രദർശന മത്സരം വീക്ഷിച്ച ശേഷം വൈകിട്ട് സംസ്ഥാന സർക്കാർ ഒരുക്കുന്ന പരിപാടിയിൽ പങ്കെടുക്കും.Two-day visit: President Draupadi Murmu in Manipur today
സന്ദർശനത്തിന്റെ ഭാഗമായി നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും രാഷ്ട്രപതി നിർവഹിക്കും. നാളെ ഇൻഫാലിലെ നൂപി ലാൽ സ്മാരകം സന്ദർശിച്ച് മണിപ്പൂരിന്റെ ധീര വനിതകൾക്ക് രാഷ്ട്രപതി ആദരാഞ്ജലി അർപ്പിക്കും. തുടർന്ന് സേനാപതിയിലേക്ക് എത്തി പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയും വിവിധ പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്യും.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാഷ്ട്രപതിയുടെ മണിപ്പൂർ സന്ദർശനം ഇത് രണ്ടാമത്തേതാണ്. രണ്ട് വർഷത്തിലേറെയായി മെയ്തി–കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 260-ത്തിലധികം പേർ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. 60,000-ത്തിലധികം പേർ വീടുവിട്ടു പാലായനം ചെയ്തുവെന്നതാണ് കണക്കുകൾ. മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവച്ചതിനെ തുടർന്ന് ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്.ഇതിനിടെ, രാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്ന് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
