ബെംഗളൂരു ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഐപിഎൽ വേദിമാറ്റാൻ സമ്മതിക്കില്ലെന്ന് കർണാടക ഉപ മുഖ്യമന്ത്രി.ബെംഗളൂരുവിന്റെയും കർണാടക ക്രിക്കറ്റിന്റെയും അഭിമാനമായ ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരങ്ങൾ മാറിപ്പോവാൻ അനുവദിക്കില്ലെന്നും, മത്സരങ്ങൾ നഗരത്തിൽ തന്നെ നടത്താൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.Karnataka Deputy Chief Minister: Will not agree to change IPL venue
ഭാവിയിൽ ഇതുപോലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ പുതിയ സ്റ്റേഡിയം നിർമിക്കാനുള്ള പദ്ധതിയും ശിവകുമാർ പ്രഖ്യാപിച്ചു. താൻ വലിയൊരു ക്രിക്കറ്റ് ആരാധകനാണെന്നും സ്റ്റേഡിയങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നും ഉറപ്പുനൽകി.
കർണാടക ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിന്റെ പിന്നാലെയാണ് ഉപമുഖ്യമന്ത്രി മാധ്യമങ്ങളോടുള്ള പ്രതികരണം. ആർസിബിയുടെ വിജയാഘോഷത്തിനിടെ ഉണ്ടായ ദുരന്തത്തെ തുടർന്ന് ഐപിഎൽ ഉൾപ്പെടെയുള്ള മത്സരങ്ങൾ ബെംഗളൂരുവിൽ നിന്ന് മാറ്റുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും, ലഭ്യമായ എല്ലാ മത്സരങ്ങളും നഗരത്തിനു നൽകുമെന്നും ശിവകുമാർ വ്യക്തമാക്കി.
