ഡൽഹി: തലസ്ഥാന നഗരിയിലെ വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ഡൽഹി സർക്കാർ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. വായു ഗുണനിലവാര മേൽനോട്ട സമിതിയുടെ നിർദ്ദേശപ്രകാരം സർക്കാർ–സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ ഏർപ്പെടുത്തുന്ന നിർദ്ദേശമാണ് പുറത്തിറക്കിയത്.Restrictions tightened in Delhi; 50% of employees to ‘work from home’
ഇന്ന് ഡൽഹിയിൽ രേഖപ്പെടുത്തിയ ശരാശരി AQI 362 ആയി ഉയർന്നു. ‘വളരെ മോശം’ വിഭാഗത്തിൽ തുടരുന്ന മലിനീകരണ പശ്ചാത്തലത്തിലാണ് നടപടികൾ ശക്തമാക്കുന്നത്. ഇതോടൊപ്പം, ഇന്ത്യാ ഗേറ്റിൽ വായു മലിനീകരണത്തിനെതിരെ സംഘടിപ്പിച്ച ‘ജൻ സി പ്രക്ഷോഭം’ വിവാദമുണ്ടാക്കിയതിനെ തുടർന്ന് ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിഷേധക്കാരുടെ രാഷ്ട്രീയബന്ധങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.
പ്രക്ഷോഭത്തിനിടെ മാവോയിസ്റ്റ് നേതാവിന്റെ ചിത്രം–പേര് ഉൾപ്പെട്ട പ്ലക്കാർഡുകൾ ഉയർത്തിയതോടെ വിവാദം രൂക്ഷമായി. കൂടാതെ, പോലീസിന് നേരെ കുരുമുളക് സ്പ്രേ ഉപയോഗിച്ചതിനെ തുടർന്ന് 15 പേരെ അറസ്റ്റ് ചെയ്തതായും പോലീസ് വ്യക്തമാക്കി.
വായു മലിനീകരണത്തെ മറയാക്കി മാവോയിസം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നതാണ് ബിജെപിയുടെ ആരോപണം. ഈ പ്രക്ഷോഭത്തിന് ‘അർബൻ നക്സൽ’ ബന്ധമുണ്ടെന്നുമാണ് ബിജെപി നേതൃത്തിൻ്റെ വാദം.
