ഡൽഹി: ഭീകരതയെ പിന്തുണക്കുന്ന രാജ്യങ്ങളെ ശക്തമായി വിമർശിച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പ് നൽകി. 88 മണിക്കൂർ നീണ്ടുനിന്ന ‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം, “ഇതൊന്നും പൂർണ്ണരൂപമല്ല, ഒരു ട്രെയിലർ മാത്രം” എന്ന് വ്യക്തമാക്കി.Army Chief General Upendra Dwivedi issues warning with Operation Sindoor trailer
രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും വഴിയിടുന്ന ഇന്ത്യയ്ക്ക്, ഭരണകൂടം പിന്തുണയ്ക്കുന്ന ഭീകരത വലിയ ആശങ്കയാണെന്നും, ഏതു വെല്ലുവിളിയും നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. “പാകിസ്ഥാൻ ഒരു അവസരം നൽകിയാൽ, അയൽരാജ്യത്തോട് ഉത്തരവാദിത്തത്തോടെ എങ്ങനെ പെരുമാറണമെന്ന് അവരെ പഠിപ്പിക്കും എന്നും ജനറൽ ദ്വിവേദി മുന്നറിയിപ്പ് നൽകി.
ആധുനിക യുദ്ധങ്ങൾ ഇനി ഏകമേഖലയിൽ മാത്രം നിൽക്കുന്നില്ലെന്നും, വിവിധ മേഖലയിലേക്ക് വ്യാപിച്ച് പോകുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇത് എത്രകാലം നീളും എന്ന് പ്രവചിക്കാൻ കഴിയില്ല. നീണ്ടുനിൽക്കുന്ന സാഹചര്യങ്ങൾക്കും സേന പൂർണ്ണമായും സജ്ജമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്,” എന്നും കരസേനാ മേധാവി കൂട്ടിച്ചേർത്തു.
