ബെംഗളൂരു: ‘വൃക്ഷമാതാവ്’ എന്ന പേരിൽ രാജ്യത്തിന് പരിചിതയായ പ്രമുഖ പരിസ്ഥിതി പ്രവർത്തക സാലുമരട തിമ്മക്ക അന്തരിച്ചു. 114 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം ചികിത്സയിലിരിക്കെയാണ് അന്ത്യം.Environmental activist Salumarada Thimmakka passes away
1911-ൽ കർണാടകത്തിലെ തുംകൂറു ജില്ലയിലെ ഗുബ്ബി താലൂക്കിൽ ജനിച്ച തിമ്മക്ക, മരങ്ങൾ നട്ടുവളർത്തിയതിനാലാണ് ലോകശ്രദ്ധ നേടിയിരിക്കുന്നത്. കുഡൂർ–ഹൂളിക്കൽ സംസ്ഥാനപാതയുടെ ഇരുവശങ്ങളിലും അവർ സ്വമേധയാ വളർത്തിപരിപാലിച്ച 385 പേരാല മരങ്ങൾ തന്നെയാണ് തിമ്മക്കയെ ‘വൃക്ഷമാതാവ്’ എന്ന നിലയിൽ പ്രശസ്തയാക്കിയത്.
മരങ്ങളെ സ്വന്തം മക്കളായി കാണുകയും സ്നേഹിക്കുകയും ചെയ്ത തിമ്മക്കയെ 2019-ൽ ഇന്ത്യ സർക്കാർ പത്മശ്രീ പുരസ്കാരത്തോടെ ആദരിച്ചു. അന്ന് ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ തലയിൽ കൈവച്ച് അനുഗ്രഹിച്ചത് തിമ്മക്കയെ വാർത്തകളിൽ നിറച്ചിരുന്നു.
