വിവാഹത്തലേന്ന് യുവതി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. വ്യാഴാഴ്ചയാണ് സംഭവം . അജ്ജംപുര താലൂക്കിലെ സൊല്ലാപുര സ്വദേശിനിയായ ശ്രുതി (24)യാണ് മരിച്ചത്.Woman dies of heart attack on the eve of wedding
വെള്ളിയാഴ്ച ശ്രുതിയുടെ വിവാഹം നടക്കാനിരിക്കെ, വ്യാഴാഴ്ച ഒരുക്കങ്ങളിലായിരിക്കുമ്പോഴാണ് അവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. രക്തസമ്മര്‍ദം പെട്ടെന്ന് താഴ്ന്നതിനെ തുടര്‍ന്ന് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. താല്‍ക്കാലിക ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തരിക്കേരേ സ്വദേശിയായ ദിലീപായിരുന്നു വരന്. അപ്രതീക്ഷിത വിയോഗം പ്രദേശത്ത് ദുഃഖം പരത്തി. സംഭവവുമായി ബന്ധപ്പെട്ട് അജ്ജംപുര പൊലീസ് അന്വേഷണം ആരംഭിച്ചു.
