ഡൽഹി: ദൃക്സാക്ഷികളെ പ്രതികൾ ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകുമ്പോൾ പോലീസിന് നേരിട്ട് കേസെടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ കോടതിയുടെ പ്രത്യേക നിർദ്ദേശം ലഭിക്കാനുള്ള കാത്തിരിപ്പ് ആവശ്യമില്ലെന്നും പോലീസ് സ്വമേധയാ നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. ഭീഷണി നേരിടുന്ന വ്യക്തിക്ക് നേരിട്ട് കോടതിയെ സമീപിക്കുന്നത് എല്ലായ്പ്പോഴും പ്രായോഗികമല്ലെന്നതും കോടതി നിരീക്ഷിച്ചു. കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിന്മേലാണ് ഈ നിർണ്ണായക ഉത്തരവ് വന്നത്.Eyewitness threat: Supreme Court says police can directly take up case
