ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ–3ൽ പാർക്ക് ചെയ്തിരുന്ന ബസിൽ തീപിടുത്തം. സമീപത്ത് എയർ ഇന്ത്യയുടെ വിമാനം നിലയുറപ്പിച്ചിരുന്നതായി റിപ്പോർട്ടുകൾ. ഭാഗ്യവശാൽ ബസിൽ യാത്രക്കാരില്ലായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.Fire breaks out at Delhi airport; Bus catches fire near Air India flight
ചൊവ്വാഴ്ച ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അഗ്നിരക്ഷാസേനയുടെ സംഘങ്ങൾ വേഗത്തിൽ ഇടപെട്ട് തീ നിയന്ത്രണ വിധേയമാക്കി.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഗ്രൗണ്ട് സർവീസുകൾ നടത്തുന്ന എയർ ഇന്ത്യ സാറ്റ്സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബസിനാണ് തീപിടിച്ചത്. സംഭവം സംബന്ധിച്ച് വിമാനത്താവള അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഗ്നിരക്ഷാസേനയുടെ ത്വരിതമായ ഇടപെടലിന്റെയും തീപിടിത്തത്തിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
