മുംബൈ: ദീപാവലി ആഘോഷങ്ങൾക്കുശേഷം നഗരത്തിൽ വായുമലിനീകരണം ഗുരുതരമായി. ആഘോഷങ്ങൾ കഴിഞ്ഞിട്ടും പല ഭാഗങ്ങളിലും പടക്കം പൊട്ടിക്കൽ തുടരുന്നത് മലിനീകരണ വർധനവിന് പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. അന്തരീക്ഷ മലിനീകരണത്തോടൊപ്പം നഗരത്തിലെ താപനിലയും ഉയർന്നതോടെ ആരോഗ്യമേഖല മുന്നറിയിപ്പ് ജാഗ്രതയിലാണ്.Air pollution worsens in Mumbai after Diwali
ദീപാവലി ആഘോഷങ്ങളുടെ ആവേശം മറൈൻ ലൈൻസ്, ഗേറ്റ് വേ ഓഫ് ഇന്ത്യ, ജൂഹു, ബാന്ദ്ര തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ തുടരുമ്പോൾ, ബാന്ദ്ര കുർള കോംപ്ലെക്സിലാണ് വായുമലിനീകരണം ഏറ്റവും രൂക്ഷമായി രേഖപ്പെടുത്തിയത്. കൊളാബ, നേവി നഗർ, ദേവ്നാർ, വിലെ പാർലെ, അന്ധേരി തുടങ്ങിയ പ്രദേശങ്ങളിലും മലിനീകരണനില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വായുമലിനീകരണവും ഉയർന്ന താപനിലയും ഒരുമിച്ച് ആരോഗ്യപ്രശ്നങ്ങൾ വർധിപ്പിക്കാൻ സാധ്യതയുള്ളതിനാൽ, വിദഗ്ധർ പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശിച്ചു.
