കേരളത്തിലും എസ്.ഐ.ആർ നടപ്പിലാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. തദ്ദേശ തെരഞ്ഞെടുപ്പുകൾ നടക്കുന്നതിനാൽ എസ്.ഐ.ആർ നീട്ടിവെക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും, തെരഞ്ഞെടുപ്പ് കമ്മീഷൻ ആ ആവശ്യം തള്ളിയേക്കുമെന്നാണ് റിപ്പോർട്ട്. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയുടെ തീവ്രപരിഷ്കരണം നടപ്പാക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. ഇന്നലെ ചേർന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. തീയതി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.Central Election Commission to implement SIR in Kerala too
