ദില്ലിയില്‍ എംപിമാര്‍ക്ക് അനുവദിച്ച ഫ്ലാറ്റുകളിലൊന്നില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് വന്‍ തീപിടിത്തം സംഭവിച്ചു. ബ്രഹ്മപുത്ര അപ്പാര്‍ട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത്. സംഭവസ്ഥലത്ത് നിരവധി അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വന്‍തോതിലുള്ള നാശനഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.Massive fire breaks out at MP’s flat in Delhi
ഉച്ചയ്ക്ക് 12.30 ഓടെയാണ് തീപിടിത്തം ആരംഭിച്ചത്. ആദ്യം ബേസ്മെന്റിലാണ് തീപിടിച്ചത്, പിന്നീട് അത് മുകളിലത്തെ നിലകളിലേക്ക് പടര്‍ന്നു. കെട്ടിടത്തില്‍ അധികം ആളുകളില്ലായിരുന്നതായി പ്രാഥമിക നിഗമനം. കെട്ടിടത്തിനുള്ളിലുണ്ടായിരുന്നവരെ സുരക്ഷിതമായി മാറ്റിയതായി പൊലീസ് അറിയിച്ചു. എംപിമാരായ ജെ.ബി. മേത്തര്‍, പി.പി. സുനീര്‍, അഡ്വ. ഹാരിസ് ബീരാന് എന്നിവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലായിരുന്നു തീപിടിത്തം.
