മക്കളില്ലാത്ത വിധവയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തില്‍ നാലിലൊന്ന് വിഹിതം മാത്രമേ ലഭ്യമാകൂവെന്ന് മുസ്ലിം നിയമം വ്യക്തമാക്കുന്നതായി സുപ്രീം കോടതി വിധി പ്രസ്താവിച്ചു. കുട്ടികളില്ലാത്ത ഒരു മുസ്ലിം വിധവയ്ക്ക് മരിച്ച ഭര്‍ത്താവിന്റെ സ്വത്തില്‍ നാലില്‍ ഒരു ഭാഗം മാത്രമാണ് അവകാശമുള്ളതെന്ന മുഹമ്മദീയ നിയമത്തിന്റെ വ്യവസ്ഥ സുപ്രീം കോടതി വീണ്ടും ഉറപ്പിച്ചു.Childless Muslim widow gets only one-fourth share of husband’s property: Supreme Court
സോഹാര്‍ബി-ചന്ദ് ഖാന് പിന്തുടര്ച്ചാവകാശ കേസിലാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം. മരിച്ചുപോയ ഭര്‍ത്താവ് ചന്ദ് ഖാന്റെ സ്വത്തില്‍ മൂന്ന് ഭാഗം സ്വന്തമാണെന്ന് അവകാശപ്പെട്ട സോഹാര്‍ബിയുടെ ആവശ്യം ബോംബെ ഹൈക്കോടതി നിരസിച്ചിരുന്നു. ഹൈക്കോടതിയുടെ തീരുമാനം സുപ്രീം കോടതി ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് പ്രശാന്ത് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് ശരിവെച്ചു.
മുസ്ലിം വിഭാഗത്തില്‍പ്പെട്ട വ്യക്തികളുടെ പിന്തുടര്ച്ചാവകാശം സംബന്ധിച്ച് ഖുറാനില്‍ വ്യക്തമാക്കിയിരിക്കുന്ന ഭാഗംവെക്കല്‍ സമ്പ്രദായം കർശനമായി പാലിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കി.
