ദില്ലിയിൽ താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി നടത്തിയ വാർത്താസമ്മേളനത്തെ ചുറ്റിപ്പറ്റി വിവാദം ഉയരുന്നു. വനിതാ മാധ്യമപ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ചാണ് അഫ്ഗാൻ മന്ത്രി സമ്മേളനം നടത്തിയത്. സംഭവം വനിതാ പത്രപ്രവർത്തകർക്കിടയിൽ വ്യാപക പ്രതിഷേധത്തിന് ഇടയായി.അഫ്ഗാൻ എംബസിയിലായിരുന്നു വാർത്താസമ്മേളനം. മുത്തഖിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ദില്ലിയിൽ തങ്ങിയിരുന്ന മുംബൈയിലെ അഫ്ഗാൻ കോൺസൽ ജനറലാണ് തിരഞ്ഞെടുക്കപ്പെട്ട ചില മാധ്യമപ്രവർത്തകർക്ക് ക്ഷണം നൽകിയത്.Taliban minister’s Delhi press conference without women journalists
ഇതിനെ തുടർന്ന്, “എംബസി ഇന്ത്യൻ സർക്കാരിന്റെ നിയന്ത്രണപരിധിക്ക് പുറത്താണ്” എന്ന വിശദീകരണമാണ് വിദേശകാര്യ മന്ത്രാലയം നൽകിയത്. വാർത്താസമ്മേളനത്തിൽ ഒരൊറ്റ വനിതാ മാധ്യമപ്രവർത്തകയും പങ്കെടുത്തില്ല. വിവരമറിഞ്ഞ് എത്തിയ ചിലർക്ക് പ്രവേശനം തടഞ്ഞതായും ആരോപണമുണ്ട്. സമ്മേളനത്തിന് പിന്നാലെ നിരവധി പത്രപ്രവർത്തകർ സോഷ്യൽ മീഡിയയിൽ പ്രതിഷേധം രേഖപ്പെടുത്തി. “വസ്ത്രധാരണ ചട്ടം പാലിച്ചിട്ടും ഞങ്ങളെ അനുവദിച്ചില്ല,” എന്നാണ് വനിതാ റിപ്പോർട്ടർമാരുടെ പ്രതികരണം.സ്ത്രീകളുടെ അവകാശങ്ങൾ കർശനമായി നിയന്ത്രിക്കുന്ന താലിബാൻ ഭരണകൂടത്തിന്റെ സമീപനം ഇന്ത്യയിലെ സംഭവത്തിലും പ്രതിഫലിച്ചുവെന്നാണ് വിമർശനം.
