ഉത്തർപ്രദേശ്: മുസാഫർനഗറിൽ നടന്ന പൊലീസ് ഏറ്റുമുട്ടലിൽ പിടികിട്ടാപ്പുള്ളിയായ മെഹ്താബ് വെടിയേറ്റ് മരിച്ചു. 18 കേസുകളിൽ പ്രതിയായ മെഹ്താബിനെ പിടികൂടാനുള്ള ശ്രമത്തിനിടെ ആണ് പൊലീസ് വെടിവെച്ച് കൊന്നത്. ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു.UP police shot dead fugitive Mehtab
പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് സർക്കാർ മുമ്പ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇന്നലെ നടന്ന പരിശോധനയ്ക്കിടെ മെഹ്താബിനെയും കൂട്ടാളിയെയും പൊലീസ് കണ്ടെത്തിയതോടെ ഇവർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പൊലീസും തിരിച്ച് വെടിയുതിർക്കുകയായിരുന്നു.
