പശ്ചിമ ബംഗാളിലെ കാൺപൂരിൽ 50 കോടിയിലധികം രൂപ വിലവരുന്ന അനധികൃത സ്വത്തുക്കളുമായി റവന്യൂ വകുപ്പ് ഇൻസ്പെക്ടർ അലോക് ദുബെ പിടിയിലായി. സ്വന്തം പേരിലെയും കുടുംബാംഗങ്ങളുടെ പേരിലെയും മൂന്ന് സംസ്ഥാനങ്ങളിലായി 41 ഇടങ്ങളിൽ സ്വത്തുകൾ സ്വന്തമാക്കിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് റവന്യൂ ഇൻസ്പെക്ടർ അലോക് ദുബെ അറസ്റ്റിലായത് . കഴിഞ്ഞകാലത്ത് ബംഗാളിൽ പുറത്ത് വന്ന ഏറ്റവും വലിയ അനധികൃത സ്വത്ത് സമ്പാദന കേസുകളിൽ ഒന്നായി ഇതിനെ കണക്കാക്കപ്പെടുന്നു.Revenue inspector arrested with illegal assets worth Rs 50 crore in Kanpur
ദുബെ, തൻറെ ഔദ്യോഗിക സ്ഥാനത്തെ ദുരുപയോഗം ചെയ്ത് ഭൂമി രേഖകളിൽ കൃത്രിമം നടത്തുകയും ഇടപാടുകളിൽ അനധികൃതമായി ഇടപെടുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. സിവിൽ സർവീസ് പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ച്, വർഷങ്ങളായി അനുമതിയില്ലാതെ ഭൂമി ഇടപാടുകളിൽ ഏർപ്പെട്ടിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.
കാൺപൂർ, ഡൽഹി, നോയിഡ എന്നിവിടങ്ങളിലായി ദുബെയുടെയും ഭാര്യയുടെയും മക്കളുടെയും പേരിൽ 50 കോടിയിലധികം രൂപ വിലയുള്ള സ്വത്തുക്കൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ (രജിസ്ട്രേഷൻ) റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്രദേശത്ത് വരാനിരിക്കുന്ന റിങ് റോഡ് പദ്ധതിയെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞിരുന്ന ദുബെ, ഭൂമിയുടെ വില ഉയരുമെന്നുറപ്പിച്ച് ദുൽ ഗ്രാമത്തിലും പരിസരങ്ങളിലും ഏകദേശം 56 സ്വത്തുകൾ വാങ്ങിയതായാണ് നാട്ടുകാരുടെ ആരോപണം. ഭൂരേഖകളിൽ കൃത്രിമം നടത്തുന്നത് പൊതുജനവിശ്വാസത്തിന് തിരിച്ചടിയാകുന്നതിനാൽ വിഷയത്തിൽ കർശന നടപടിയെടുക്കണമെന്നും കാൺപൂർ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിൽ വ്യക്തമാക്കി.
