പി.എഫ്. ഉപഭോക്താക്കൾക്കായി ഇപിഎഫ്ഒ അവതരിപ്പിച്ചിരിക്കുന്ന പുതിയ സേവനം “പാസ്ബുക്ക് ലൈറ്റ്” ആണ്. ഇതിലൂടെ ഒരൊറ്റ ലോഗിൻ ഉപയോഗിച്ച് ഇപിഎഫ്ഒയുടെ എല്ലാ പ്രധാന സേവനങ്ങളും സൗകര്യപ്രദമായി ലഭ്യമാകും.EPFO launches ‘Passbook Lite’ update for PF subscribers
ഇതിനുമുമ്പ് പ്രൊവിഡന്റ് ഫണ്ട്, അഡ്വാൻസ്, പിന്‍വലിക്കല്‍ തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിനായി ഉപഭോക്താക്കള്‍ പാസ്ബുക്ക് പോര്‍ട്ടലില്‍ പ്രത്യേകം ലോഗിൻ ചെയ്യേണ്ടി വന്നിരുന്നു. ഇനി മുതൽ ഈ സേവനങ്ങൾ എല്ലാം പാസ്ബുക്ക് ലൈറ്റ് വഴിയായി തന്നെ നടത്താൻ കഴിയും. പാസ്ബുക്ക് പോര്‍ട്ടലിലെ അമിതമായ ലോഡ് കുറയ്ക്കുക എന്നതാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.
പുതിയ സംവിധാനത്തോടെ ലോഗിൻ ചെയ്യുന്നതിലെ ബുദ്ധിമുട്ടുകൾ കുറയുകയും, ഒരേ അക്കൗണ്ടിലൂടെ നിരവധി സേവനങ്ങൾ ലഭ്യമാകുകയും ചെയ്യും. കൂടാതെ, പിഎഫ് ട്രാന്‍സ്ഫറിന് ആവശ്യമായ Annexure K നേരിട്ട് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ഉപഭോക്താക്കൾക്ക് ലഭ്യമാകും.
