ചമോളി ജില്ലയില്‍ മേഘവിസ്ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് ഏഴ് പേര് കാണാതായി, രണ്ടുപേരെ രക്ഷപ്പെടുത്തി. ആറു വീടുകള്‍ മണ്ണിനടിയിലായതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, കനത്ത മഴ നാശം വിതച്ച ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരുന്നു. ഉത്തരാഖണ്ഡിലെ സഹസ്രധാര, മാല്‍ദേവ്ത, ഡെറാഡൂണ്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. മേഘവിസ്ഫോടനത്തിലും കനത്ത മഴയിലും 15 പേര് മരിച്ചതായി സ്ഥിരീകരിച്ചു. കാണാതായ 16 പേരെ കണ്ടെത്താനുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. 900-ലധികം ആളുകള്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.Cloudburst in Chamoli: 15 dead
ഹിമാചല്‍ പ്രദേശിലെ മണ്ടി ജില്ലയാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചത്. വെള്ളത്തിനടിയിലായിരുന്ന ധരംപൂര്‍ പട്ടണത്തില്‍ വെള്ളം ഇറങ്ങിത്തുടങ്ങി. ജമ്മു-കാശ്മീരിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. അടുത്ത രണ്ട് ദിവസവും മഴ തുടരുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്നത്.
