ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. വോട്ടെടുപ്പ് രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് നടക്കുന്നത്.ഇരുസഭകളിലും അംഗബലമുള്ള എൻഡിഎ സഖ്യം വിജയപ്രതീക്ഷയിലാണ്. അതേസമയം, ജനാധിപത്യ സംരക്ഷണ പോരാട്ടത്തിൽ ഇന്ത്യ മുന്നണി വിജയിക്കുമെന്നാണ് കണക്കുകൂട്ടൽ. ആകെ 781 വോട്ടുകളിൽ എൻഡിഎ സ്ഥാനാർത്ഥി സിപി രാധാകൃഷ്ണന് 423 അംഗങ്ങളുടെ പൂർണ്ണ പിന്തുണ ലഭിച്ചിട്ടുണ്ട്. ഇന്ത്യാസഖ്യ സ്ഥാനാർത്ഥി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഢിക്കിന് 322 എംപിമാരുടെ പിന്തുണയുണ്ട്. ബിജെഡി, ബി.ആർ.എസ് പാർട്ടികൾ ഈ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കും. വോട്ടെണ്ണൽ വൈകിട്ട് 6 മണിക്ക് ആരംഭിക്കും.Vice Presidential Election Today
