പൂനെയിലെ താരാബാഗ് പ്രദേശത്തെ ബണ്ട് ഗാർഡൻ റോഡിലുള്ള ടിവിഎസ് മോട്ടോർബൈക്ക് ഷോറൂം-കം-സർവീസ് സെന്ററിൽ ആഗസ്റ്റ് 25ന് രാത്രി തീപിടുത്തം ഉണ്ടായി. രാത്രി 8:30ഓടെയാണ് സംഭവം നടന്നത്.Fire breaks out at TVS showroom in Pune
സർവീസ് സെന്റർ ഭാഗത്താണ് ആദ്യം തീ പടർന്നത്. തുടര്ന്ന് 60-ഓളം ഇരുചക്രവാഹനങ്ങൾ തീയിൽ കത്തിനശിച്ചു. പുതുതായി എത്തിച്ച വാഹനങ്ങളോടൊപ്പം അറ്റകുറ്റപ്പണികൾക്കായി കൊണ്ടുവന്ന പെട്രോൾ, ഇലക്ട്രിക് വാഹനങ്ങളും ഉൾപ്പെടുന്നു. വാഹനങ്ങൾക്കുപുറമെ ഇലക്ട്രിക്കൽ വയറിങ്ങുകൾ, യന്ത്രങ്ങൾ, ബാറ്ററികൾ, കമ്പ്യൂട്ടറുകൾ, ഫർണിച്ചറുകൾ, രേഖകൾ എന്നിവയും നശിച്ചു.
പുക ശ്വസിച്ച് കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ഒരാളെ അഗ്നിശമന സേന സുരക്ഷിതമായി പുറത്തെടുത്തു. വിവരം ലഭിച്ചതോടെ നിരവധി ഫയർ ടെൻഡറുകളും വാട്ടർ ടാങ്കറുകളും സ്ഥലത്തെത്തി. ഏകദേശം മുപ്പത് മിനിറ്റിനുള്ളിൽ തീ നിയന്ത്രണ വിധേയമായി.
തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.
