ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി രേഖകൾ പുറത്ത് വിടണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. ഡൽഹി സർവകലാശാല സമർപ്പിച്ച ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.Delhi High Court says Modi’s degree details should not be disclosed
1978ലെ മോദിയുടെ ഡിഗ്രി സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്നും, വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ ഉൾപ്പെട്ട സർട്ടിഫിക്കറ്റുകൾ വിവരാവകാശ നിയമപ്രകാരം പുറത്തുവിടാനാകില്ലെന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കി.
2016 ഡിസംബർ 21നാണ് മോദിയടക്കമുള്ള ചിലരുടെ ഡിഗ്രി വിവരങ്ങൾ പുറത്തുവിടണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നത്. എന്നാൽ, സർവകലാശാല അതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
