ഉത്തരാഖണ്ഡ്: സംസ്ഥാനത്ത് വീണ്ടും മേഘവിസ്ഫോടനം. ചമോലി ജില്ലയിൽ പുലർച്ചെയുണ്ടായ ദുരന്തത്തിൽ ഒരാൾ മരിക്കുകയും ഒരാൾ കാണാതാവുകയും ചെയ്തു. നിരവധി വാഹനങ്ങൾ മണ്ണിനടിയിലായതായി റിപ്പോർട്ടുകളുണ്ട്. തരാലിയിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ വീട് ഉൾപ്പെടെ വീടുകളും കെട്ടിടങ്ങളും കേടുപാടുകൾക്കിരയായി.Another cloudburst in Uttarakhand; one dead
സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി തുടർച്ചയായി സമ്പർക്കത്തിൽ തുടരുകയാണെന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി എക്സിൽ അറിയിച്ചു. തരളി–ഗ്വാൾഡാം റോഡ് മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതത്തിന് തടസ്സപ്പെട്ടിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
