ന്യൂഡൽഹി: സിപിഐ മുൻ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി (83) അന്തരിച്ചു. ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് നിര്യാണം.Former CPI General Secretary Sudhakar Reddy passes away
തൊഴിലാളി പ്രശ്നങ്ങളിൽ സജീവ ഇടപെടലിന് പേരുകേട്ട നേതാവായിരുന്നു സുധാകർ റെഡ്ഡി. പഠനം പൂർത്തിയാക്കിയ ശേഷം എ.ഐ.എസ്.എഫ്. ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. തുടർന്ന് പ്രവർത്തന കേന്ദ്രം ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു. 1968ൽ സിപിഐ ദേശീയ കൗൺസിൽ അംഗമായി. പിന്നീട് സിപിഐ ആന്ധ്ര സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.
2012 മുതൽ 2019 വരെ സിപിഐയുടെ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. രണ്ട് തവണ നൽഗോണ്ട ലോക്സഭ മണ്ഡലത്തിൽ നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
