പാർലമെന്റ് മന്ദിരത്തിന്റെ മതിൽ ചാടി കടന്ന് അതിക്രമിച്ച് പ്രവേശിക്കാൻ ശ്രമിച്ച ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ഉത്തർപ്രദേശിലെ ഭദോഹി സ്വദേശിയായ രാം കുമാർ ബിന്ദ് (19) എന്ന യുവാവിനെയാണ് വെള്ളിയാഴ്ച പുലർച്ചെ 5.50ഓടെ പിടികൂടിയത്. റെയിൽ ഭവൻ ഭാഗത്തുനിന്ന് മതിൽ ചാടി കടന്ന് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഗരുഡ് ഗേറ്റിൽ എത്തിയപ്പോഴായിരുന്നു സംഭവം.Youth arrested for attempting to jump over Parliament wall
സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞ ശേഷം കൂടുതൽ അന്വേഷണത്തിനായി ലോക്കൽ പൊലീസിന് കൈമാറി. സൂറത്തിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഇയാൾ മാനസികമായി സ്ഥിരതയില്ലാത്തയാളാണെന്ന് തോന്നുന്നതായും അന്വേഷണം തുടരുകയാണെന്നും സിഐഎസ്എഫ് അറിയിച്ചു.
കഴിഞ്ഞ വർഷം ഓഗസ്റ്റിലും സമാനമായൊരു സംഭവം നടന്നിരുന്നു. അന്ന് 20 വയസ്സുള്ള ഒരു യുവാവ് മതിൽ ചാടി പാർലമെന്റ് അനക്സ് വളപ്പിൽ കടന്നുവന്നിരുന്നു. സിഐഎസ്എഫ് ഇയാളെ പിടികൂടിയെങ്കിലും, പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്തിയിരുന്നില്ല.
