ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും സ്കൂളുകളിൽ ബോംബ് ഭീഷണി. ദ്വാരകയിലെ സ്കൂളുകളിലേക്കാണ് ഇന്ന് രാവിലെ ഇമെയിൽ വഴി ഭീഷണിസന്ദേശം എത്തിയത്. തുടർന്ന് പൊലീസ്, ഫയർ ഫോഴ്സ്, ബോംബ് നിർവീര്യസംഘം എന്നിവരും സ്ഥലത്തെത്തി പരിശോധന തുടങ്ങി.Vice Presidential Election: Nominations Completed
രാവിലെ 7 മണിയോടെ ഡൽഹി ഫയർ സർവീസിന് ഇമെയിൽ ലഭിച്ചതിനെ തുടർന്ന് മാക്സ്ഫോർട് സ്കൂളും രാഹുൽ മോഡൽ സ്കൂളും ഒഴിപ്പിച്ചു. മാളവ്യ നഗരിലെ എസ്കെവി പ്രസാദ് നഗറിലെ ആന്ധ്ര സ്കൂളിനും സമാനമായ ഭീഷണി ലഭിച്ചു. വിദ്യാർത്ഥികളെ സുരക്ഷിതമായി പുറത്തേക്ക് മാറ്റിയ ശേഷമാണ് പരിശോധന നടന്നത്.
ഒരു ആഴ്ചയ്ക്കുള്ളിൽ ഡൽഹിയിൽ മൂന്നാം തവണയാണ് ഇത്തരം ഭീഷണികൾ ഉയരുന്നത്. ബുധനാഴ്ച മാത്രം 50-ഓളം സ്കൂളുകൾക്ക് ഭീഷണി നേരിട്ടിരുന്നു.
സ്ഥലത്ത് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഭീഷണിയുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
