ബെംഗളൂരു: നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടയൂർ നോർത്ത് പീടികപ്പടി സ്വദേശിയായ കടുംകുളങ്ങര സനേഷ് കൃഷ്ണൻ (30) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സനേഷ് ലോഡ്ജിൽ റൂം ബുക്ക് ചെയ്തത്. ചെക്കൗട്ട് സമയത്ത് പുറത്തുകാണാത്തതിനാൽ ഞായറാഴ്ച വൈകുന്നേരം റൂം പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.Malayali youth found dead in Bengaluru lodge
