ഡൽഹി: പാലിയേക്കര ടോൾ പിരിവിനെതിരെ സുപ്രീംകോടതി കടുത്ത വിമർശനവുമായി. “ഇത്രയും മോശമായ റോഡ് ഉപയോഗിക്കാൻ എന്തിന് ടോൾ നൽകണം?” എന്നായിരുന്നു കോടതിയുടെ ചോദ്യമെന്നു റിപ്പോർട്ട്.Paliyekkara toll collection: Supreme Court strongly criticizes
സർവീസ് റോഡുകൾ നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് പിഎസ്ടി കമ്പനിയുടെ ഉത്തരവാദിത്തമാണെന്ന് ടോൾ കരാറുകാർ വാദിച്ചു. റവന്യൂ വരുമാനം ഇങ്ങനെ തടസ്സപ്പെടുത്താനാവില്ലെന്നും, നിർമാണം പൂർത്തിയാക്കാത്തതിൽ സ്വന്തം ഭാഗത്ത് വീഴ്ചയില്ലെന്നും അവർ വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
“ഇതുവരെ ടോൾ പിരിച്ചിരുന്നില്ലേയെന്ന്” കരാർ കമ്പനിയെ സുപ്രീംകോടതി ചോദ്യം ചെയ്തു. ദേശീയപാത അതോറിറ്റിയുടെ അപ്പീൽ കോടതി ഇടക്കാല ഉത്തരവിനായി മാറ്റി.
മണ്ണുത്തി–ഇടപ്പള്ളി ദേശീയപാതയിലെ അവസ്ഥ “പരിതാപകരം” ആണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഞായറാഴ്ച മാത്രം 12 മണിക്കൂർ ബ്ലോക്ക് ഉണ്ടായതായി കോടതി ചൂണ്ടിക്കാട്ടി. ലോറി കുഴിയിൽ വീണതാണ് ഗതാഗതക്കുരുക്കിന് കാരണമെന്ന് കോടതി രേഖപ്പെടുത്തി. ഒരുമണിക്കൂറിൽ സഞ്ചരിക്കാവുന്ന ദൂരം 12 മണിക്കൂർ എടുത്താണ് യാത്ര ചെയ്യേണ്ടി വരുന്നതെന്നും കോടതി കടുത്ത വിമർശനം ഉന്നയിച്ചു.
അതേസമയം, മേൽപ്പാലം നിർമിക്കുന്ന മൂന്ന് സ്ഥലങ്ങളിലാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതെന്നും, സർവീസ് റോഡുകൾ ഇതിനകം നിർമ്മിച്ചിട്ടുണ്ടെന്നും ദേശീയപാത അതോറിറ്റി വ്യക്തമാക്കി.
