
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി വിജയം ഉറപ്പാക്കാൻ കേന്ദ്രമന്ത്രി അമിത് ഷാ ഓരോ മാസവും കേരളത്തിലെത്തും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ പുരോഗതി നേരിട്ട് വിലയിരുത്തുക എന്നതാണ് പ്രധാന ലക്ഷ്യം. അവസാന ഘട്ടം വരെ അദ്ദേഹം തന്നെ മേൽനോട്ടം വഹിക്കുമെന്ന് അറിയുന്നു.Amit Shah will personally assess BJP’s election performance
ഓഗസ്റ്റ് 22ന് കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ, പുതിയ വോട്ടർമാരെ ചേർക്കൽ പ്രവർത്തനങ്ങളുടെ പുരോഗതി ജില്ലാ പ്രസിഡന്റുമാരുമായി അമിത് ഷാ ചര്‍ച്ച ചെയ്യും. എല്ലാ വാർഡുകളിലും കുറഞ്ഞത് 25 ശതമാനം വോട്ട് ഉറപ്പാക്കിയാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പങ്കാളിത്തമുള്ള സർക്കാർ ഉണ്ടാക്കാനാകുമെന്നതാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ.
തദ്ദേശ തിരഞ്ഞെടുപ്പിനായി തയാറാക്കിയ റോഡ്മാപ്പ് പ്രകാരം ഇതിനകം തന്നെ ഏകദേശം ആറുലക്ഷം പേരെ പുതിയതായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. “ആദ്യം വാർഡിൽ വിജയം, പിന്നെ നിയമസഭാ സീറ്റ്” എന്നതാണ് അമിത് ഷാ നേതാക്കൾക്കു നൽകിയ പ്രധാന സന്ദേശം.