ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം. നാല് ജില്ലകളിലാണ് മിന്നൽ പ്രളയം ഉണ്ടായത്. കുളു, ഷിംല, ലാഹൗൾ തുടങ്ങിയ ജില്ലകളിൽ വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടം സംഭവിച്ചു. ഷിംല ജില്ലയിലെ ഗാൻവി, നന്ദി നദികൾ കരകവിഞ്ഞൊഴുകി. പ്രളയത്തിൽ ഗാൻവി നദിക്ക് കുറുകെയുള്ള പാലം തകർന്നതോടൊപ്പം വീടുകളും റോഡുകളും നശിച്ചു. 300-ത്തിലധികം റോഡുകൾ അടച്ചിരിക്കുകയാണ്. നിരവധി പാലങ്ങൾ ഒലിച്ചുപോയിട്ടുണ്ട്.Lightning-flood in Himachal; widespread destruction
താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. കുടുങ്ങിയവർക്കുള്ള ഭക്ഷണവും മരുന്നും സൈന്യം എത്തിച്ചു. നിലവിൽ ആറു ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
