
കർണാടകയിലെ സഹകരണ മന്ത്രി കെ. എൻ. രാജണ്ണ, വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ നടന്നുവെന്ന പരസ്യ പ്രസ്താവനയ്ക്കുശേഷം രാജി സമർപ്പിച്ചു. കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് ക്രമക്കേടുകൾ നടന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.Karnataka Minister KN Rajanna resigns
അന്ന് വോട്ടർ പട്ടികയെ കുറിച്ച് കാര്യമായ അന്വേഷണം നടന്നിട്ടില്ലെന്നും, ഇപ്പോൾ ഇതിനെപ്പറ്റി പറയുന്നതിൽ വലിയ അർത്ഥമില്ലെന്നും, ഭാവിയിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും രാജണ്ണ വ്യക്തമാക്കി.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത സഹായി കൂടിയായ രാജണ്ണ, വോട്ടർ പട്ടികയിൽ കൃത്രിമം നടന്നുവെന്ന ആരോപണത്തിൽ പാർട്ടിയുടെ മൗനത്തെ വിമർശിച്ചിരുന്നു. പ്രസ്താവന വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചതോടെ, കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയോട് രാജണ്ണയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കാൻ നിർദ്ദേശിച്ചു.