
ന്യൂഡൽഹി: ഡൽഹി നഗരത്തിന്റെ ശുചിത്വം ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന 50 “സ്വച്ഛതാ കർമ്മചാരികളെ” കേന്ദ്ര സർക്കാർ ആദരിക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇവരെ ചെങ്കോട്ടയിലെ ചടങ്ങിൽ പ്രത്യേക അതിഥികളായി ക്ഷണിക്കാനാണ് തീരുമാനം. തൊഴിലാളികളുടെ സമർപ്പണവും കഠിനാധ്വാനവും അംഗീകരിക്കുന്നതിനായുള്ള നീക്കമാണിത്.Independence Day tribute to 50 sanitation workers in Delhi
ഓരോ സോണൽ ഓഫീസിൽ നിന്നുമുള്ള അഞ്ച് പേരെയാണ് തിരഞ്ഞെടുക്കുന്നത് — മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും. ഇവരുടെ പങ്കാളികളുടെയും പേരുകൾ സഹിതം പട്ടിക പ്രതിരോധ മന്ത്രാലയത്തിന് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ശുചിത്വ സംരക്ഷണത്തിൽ നൽകിയ സംഭാവനകളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അതേസമയം, സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡൽഹി നിയമസഭ ഓഗസ്റ്റ് 14, 15 തീയതികളിൽ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും. സാംസ്കാരിക പരിപാടികളും ഡൽഹി പോലീസ് ബാൻഡിന്റെ സംഗീതവും ഇവിടെ അരങ്ങേറും. ആഘോഷകാലത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.