
ശ്രീനഗർ:ജമ്മു കശ്മീരിലെ ഉധംപൂരിൽ സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മൂന്ന് സൈനികർ വീരമൃത്യു വരിക്കപ്പെട്ടു. അപകടത്തിൽ പന്ത്രണ്ടു പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ ഉധംപൂർ സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.Udhampur accident: 3 soldiers martyred
വ്യാഴാഴ്ച രാവിലെ പത്തിന് സമീപമാണ് ഉധംപൂരിലെ കഡ്വ-ബസന്ത്ഗഢ് മേഖലയിലായിരുന്നു അപകടം നടന്നത്. ഉധംപൂർ എഎസ്പി സന്ദീപ് ഭട്ട് സംഭവം സ്ഥിരീകരിച്ച് രക്ഷാപ്രവർത്തനം ഉടൻ ആരംഭിച്ചതായും അറിയിച്ചു.
അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പ്രതികരിച്ചു. “കഡ്വ-ബസന്ത്ഗഢ് മേഖലയിലുണ്ടായ സിആർപിഎഫ് വാഹനാപകടം ഏറെ വിഷമം സൃഷ്ടിക്കുന്നതാണ്. വാഹനത്തിൽ ധീര ജവാന്മാർ സഞ്ചരിച്ചിരുന്നു. ജില്ലാ കളക്ടർ സലോനി റായി സംഭവസ്ഥലത്തെ നേരിട്ട് നിരീക്ഷിച്ചുവരികയാണ്,” എന്നാണ് അദ്ദേഹം എക്സ് വഴി അറിയിച്ചത്.