
ന്യൂഡൽഹി : റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയതിനെതിരെ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു. ഈ നീക്കം നീതിയില്ലാത്തതും ദൗർഭാഗ്യകരവുമാണെന്നു വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.Strong protest against Trump for doubling oil tariffs for India
മുന്പ് 25 ശതമാനമായിരുന്ന തീരുവ 50 ശതമാനമായി വർധിപ്പിച്ച ട്രംപിന്റെ തീരുമാനം ഇന്ത്യയുടെ താൽപര്യങ്ങൾതിരെ നേരിട്ടുള്ള ആക്രമണമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
“അമേരിക്കയുടെ നടപടി അന്യായവും യുക്തിരഹിതവുമാണ്. രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കും,” വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
റഷ്യയുടെ യുക്രൈൻ ആക്രമണത്തിന് ഇന്ത്യ എണ്ണ വാങ്ങിയതിലൂടെ പ്രോത്സാഹനം നൽകുന്നു എന്നാണ് ട്രംപിന്റെ ആരോപണം. മുൻകാലത്ത് തന്നെ 25% തീരുവയ്ക്ക് ഇന്ത്യ എതിർപ്പ് അറിയിച്ചിരുന്നു, എന്നാൽ ട്രംപ് വീണ്ടും തീരുവ ഇരട്ടിയാക്കി.
ഇതോടെ ഏഷ്യയിലെ ഏറ്റവും ഉയർന്ന എണ്ണ ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യം ഇന്ത്യയായി. അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ പുതിയ തീരുവ പ്രാബല്യത്തിൽ വരും.
വിഷയത്തിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. “ട്രംപിന്റെ ഈ നീക്കം സാമ്പത്തിക ഭീഷണിയാണ്. പ്രധാനമന്ത്രിയുടെ ബലഹീനത ഇന്ത്യൻ ജനതയുടെ താൽപര്യങ്ങൾ മറികടക്കാൻ കാരണമാകരുത്,” എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.