
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ധരാലി പ്രദേശത്ത് ഉണ്ടായ മേഘവിസ്ഫോടനം വലിയ തോതിലുള്ള വെള്ളപ്പൊക്കത്തിനും വ്യാപക നാശനഷ്ടങ്ങൾക്കും കാരണമായി. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ ഒഴുകിപ്പോയി. ഹർസിൽ മേഖലയിൽ പെടുന്ന ഖീർഗഢ് പ്രദേശത്തെ ജലനിരപ്പ് അതിരുകടന്നുയർന്നു.Cloudburst wreaks havoc in Uttarkashi
നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ്, എസ്.ഡി.ആർ.എഫ്., സൈനിക വിഭാഗങ്ങൾ, മറ്റു ദുരന്തനിവാരണ സംഘങ്ങൾ എന്നിവരടങ്ങിയ രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനും നീങ്ങിയതായി ഉത്തരകാശി പോലീസ് അറിയിച്ചു.
മേഘവിസ്ഫോടനത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയും പുറത്തുവന്നിട്ടുണ്ട്. വീടുകൾ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോകുന്ന ദൃശ്യങ്ങൾ അവയുടെ ഭീകരത വ്യക്തമാക്കുന്നു. ധരാലി മാർക്കറ്റിൽ വ്യാപകമായ തകർച്ചയുണ്ടായി. ഖീർഗഢിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മാർക്കറ്റ് പ്രദേശത്ത് വെള്ളം കയറി, അവശിഷ്ടങ്ങൾ ഒഴുകി എത്തിയതോടെ നിരവധി വീടുകൾക്കും ഒരു ഹോട്ടലിനും വലിയ കേടുപാടുകൾ സംഭവിച്ചു.
ഒഴുക്കിൽ ആളുകൾപ്പെട്ടെന്നത് സംബന്ധിച്ച സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടെങ്കിലും, ഇതുവരെ ഔദ്യോഗികമായി ആളപായം സ്ഥിരീകരിച്ചിട്ടില്ല. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.