
ന്യൂഡൽഹി : ചൈന ഇന്ത്യൻ ഭൂമി കൈയ്യേറിയത് സംബന്ധിച്ച വിവാദ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കടുത്ത ഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി. “ഇന്ത്യക്കാരനാണെങ്കിൽ അങ്ങനെയൊരു പ്രസ്താവന നടത്തില്ല” എന്നായിരുന്നു ജസ്റ്റിസുമാരായ ദിപാങ്കർ ദത്തയും എജി മാസിയും ഉൾപ്പെട്ട ബെഞ്ചിന്റെ പ്രതികരണം.Supreme Court criticizes Rahul Gandhi
2000 ചതുരശ്ര കിലോമീറ്റർ ഇന്ത്യയുടെ ഭൂമി ചൈന കൈയേറിയെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന. ഈ വിവരമെന്ന് എങ്ങനെ ലഭിച്ചതെന്നു ചോദിച്ചും കോടതി പ്രതികരിച്ചു. എന്നാൽ, വിവാദ പ്രസ്താവനയെ അടിസ്ഥാനമാക്കിയുള്ള ലഖ്നൗ കോടതിയിലെ തുടർ നടപടികൾ സുപ്രീംകോടതി താത്കാലികമായി സ്റ്റേ ചെയ്തു.
2020ലെ ഗൽവാൻ വാലി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി 2022-ലെ ഭാരത് ജോഡോ യാത്രയ്ക്കിടെ ചെയ്ത പ്രസ്താവനയാണ് വിവാദമായത്. പാർലമെന്റിലെ ഉത്തരവാദിത്തഭരിതമായ വേദിയെ ഉപേക്ഷിച്ച് സോഷ്യൽ മീഡിയയിൽ ഇത്തരത്തിലൊരു പ്രസ്താവന നടത്തുന്നത് ചോദ്യം ചെയ്യപ്പെടുന്നതാണെന്നും കോടതി പറഞ്ഞു.
“നിങ്ങൾ പ്രതിപക്ഷ നേതാവാണ്. നിങ്ങളുടെ പ്രതികരണ വേദി പാർലമെന്റാണ്. എങ്ങനെ അതല്ലാതെ മറ്റെവിടെയാണ് ഇങ്ങനെ പറയുന്നത്?” എന്നായിരുന്നു കോടതി വിമർശനം.
രാഹുൽ ഗാന്ധിയുടെ പ്രസ്താവന ഇന്ത്യൻ സൈന്യത്തിന്റെ മനോവീര്യം ദുർബലപ്പെടുത്തുന്നതാണെന്നും, രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതാണെന്നും പരാതിയിൽ പറയുന്നു. 2022 ഡിസംബറിൽ ഇന്ത്യ-ചൈന സംഘർഷത്തെ ഉദ്ധരിച്ചാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.