
ഹൈദരാബാദ്: ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണയെ ബലാത്സംഗക്കേസിൽ കോടതി ജീവപര്യന്തം തടവിനും അഞ്ച് ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. 47കാരിയായ സ്ത്രീയെ ബലാൽസംഗം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ജുഡീഷ്യൽ കോടതി കഠിനശിക്ഷ പ്രഖ്യാപിച്ചത്. ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയുടേതാണ് വിധി.Former JDS MP Prajwal Revanna sentenced to life imprisonment in rape case
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചുമകനായ പ്രജ്വൽ, പീഡനത്തിനിരയായ സ്ത്രീയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി കണ്ടെത്തി. കേസ് അതീവ ഗുരുതരമാണെന്നും പ്രതിയുടെ നീക്കം ഗുരുതര കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു.
പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാൻ ഫോറൻസിക് തെളിവുകൾ നിർണായകമായി. പീഡനത്തിനിരയായ സ്ത്രീയുടെ വസ്ത്രത്തിൽ നിന്ന് ലഭിച്ച ഡിഎൻഎ സാമ്പിളുകൾ പ്രജ്വലിന്റെതാണെന്ന് സ്ഥിരീകരിച്ചു. കൂടാതെ, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ശബ്ദസാമ്പിളുകളും തെളിവായി കോടതിയിൽ സമർപ്പിച്ചു. ദൃശ്യങ്ങളിൽ പ്രതിയുടെ കൈകളും സ്വകാര്യ ഭാഗങ്ങളും മാത്രമാണ് കാണപ്പെടുന്നത്. ഇവ ഫോറൻസിക് പരിശോധനയിലൂടെ പ്രജ്വലിനെയാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞു.
26 സാക്ഷികളെയാണ് വിചാരണയിൽ കോടതി പരിശോധിച്ചത്. ഇതിനുപുറമേ, പ്രജ്വലിന് നേരെ രണ്ടുമറ്റു ബലാൽസംഗക്കേസുകളും, പീഡന ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചതുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യത്തിനുമുള്ള കേസും നിലനില്ക്കുന്നു. ഇവയിലും കുറ്റപത്രം സമർപ്പിക്കപ്പെട്ടതായി അറിയുന്നു.