ന്യൂഡൽഹി: ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ‘ഓപ്പറേഷൻ സിന്ദൂർ’ വിഷയത്തിൽ പതിനാറ് മണിക്കൂർ നീണ്ടുനിൽക്കുന്ന ചർച്ചകൾക്ക് ലോക്സഭയിൽ ഇന്ന് തുടക്കം കുറിക്കും.Discussions on Operation Sindoor issue begin in Lok Sabha today
കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഗൗരവ് ഗൊഗോയാണ് ചർച്ചയുടെ ഉദ്ഘാടന പ്രസംഗം നടത്തുക. എന്നാൽ പാർട്ടിയുടെ മുതിർന്ന നേതാവ് ശശി തരൂർ ചർച്ചയിൽ പങ്കെടുക്കില്ല. സംസാരിക്കില്ലെന്ന് അദ്ദേഹം കോൺഗ്രസിനെ അറിയിച്ചിരിക്കുകയാണ്.
ഇന്നത്തെ ചർച്ചയിൽ വയനാട് എംപി പ്രിയങ്ക ഗാന്ധി പ്രസംഗിക്കും. നാളെ രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും പാർട്ടിയുടെ നിലപാട് അവതരിപ്പിച്ച് ലോക്സഭയിൽ സംസാരിക്കും.
‘ഓപ്പറേഷൻ സിന്ദൂർ’ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിരിക്കുന്നതും ഗൗരവമേറിയ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടതുമായ പശ്ചാത്തലത്തിൽ, ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ ചർച്ചയിൽ ശക്തമായ വാദപ്രതിവാദങ്ങൾ ഉണ്ടാകാനാണ് സാധ്യത.
