ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായ ചെലവുകളുടെ വിശദാംശങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിട്ടു. രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസ് എംപി ഡെറിക്ക് ഓ’ബ്രെയിൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി കീർത്തി വർധൻ സിംഗാണ് കണക്കുകൾ അവതരിപ്പിച്ചത്.The central government has released the expenses of Prime Minister Narendra Modi’s foreign trips.
2021 മുതൽ 2025 വരെയുള്ള കാലയളവിൽ പ്രധാനമന്ത്രി നടത്തിയ വിദേശ സന്ദർശനങ്ങൾക്ക് ആകെ 362 കോടി രൂപയാണ് ചെലവായത്. 2025 ൽ ഇതുവരെ മാത്രം 67 കോടി രൂപ ചിലവായിട്ടുണ്ട്. ഫ്രാൻസിലേക്കായിരുന്ന യാത്രയാണ് ഈ വർഷത്തെ ഏറ്റവും കൂടുതൽ ചെലവുള്ളത് — ഏകദേശം 25 കോടി രൂപ.16 കോടി ചിലവായ യുഎസിലേക്കുള്ള യാത്രയാണ് രണ്ടാമത്.
2024-ൽ 16 രാജ്യങ്ങളിലേക്കാണ് പ്രധാനമന്ത്രി യാത്ര നടത്തിയതും ആകെ 109 കോടി രൂപയാണ് ചെലവായത്. 2023-ൽ 93 കോടി, 2022-ൽ 55.82 കോടി, 2021-ൽ 36 കോടി രൂപ എന്നിങ്ങനെയാണ് മറ്റു വർഷങ്ങളിലേതായ ചെലവുകൾ. 2023ലെ യുഎസ് യാത്രയ്ക്ക് മാത്രം 22 കോടി രൂപ നീക്കിവെച്ചിരുന്നു.
പ്രധാനമന്ത്രിയുടെ സന്ദർശനങ്ങളുമായി ബന്ധപ്പെട്ട് പൊതുചടങ്ങുകൾ, അതിൽ പങ്കെടുത്തവരുടെ എണ്ണം, പരസ്യച്ചെലവുകൾ, പ്രചാരണ പരിപാടികൾ എന്നിവയും ഉൾപ്പെടുത്തി വിശദമായ പട്ടിക കേന്ദ്രം രാജ്യസഭയിൽ അവതരിപ്പിച്ചിട്ടുണ്ട്.
